മുളന്തുരുത്തി: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കാഞ്ഞിരമറ്റം ജുമാ മസ്ജിദ് സന്ദർശിച്ചു. ഐ.എൻ.എൽ നേതാക്കളായ ഹാഫിൽ കലൂപ്പറമ്പിൽ, നൗഷാദ് പറക്കാട് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. കീച്ചേരി ആശുപത്രി, മാർക്കറ്റ്, തീരദേശ റോഡ് എന്നിവയുടെ വികസനം സംബന്ധിച്ച നിവേദനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് മന്ത്രിക്ക് നൽകി.