മൂവാറ്റുപുഴ: മൂന്നു ദിവസമായി കാതലിക് സിറിയൻ ബാങ്കിൽ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംയുക്ത സമര സഹായ സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സി.എസ്.ബി ബാങ്കിനു മുമ്പിൽ പ്രതിഷേധ യോഗം നടത്തി.സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് സെക്രട്ടറി പി.ബി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സൗത്ത് ലോക്കൽ സെൽട്ടറി പി.എം. ഇബ്രാഹിം , എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം കെ.എ .നവാസ് ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം ഏലിയാസ്, ബി. എം .എസ് .മേഖലാ പ്രസിഡന്റ് അജീഷ് എ.ഐ.ബി.ഒ.സി. ജില്ലാ കമ്മിറ്റി അംഗം സുമിത് ബി.ഇ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെകട്ടറി കെ.ആർ. ഉണ്ണിക്കൃഷ്ണൻ, ഏരിയാ സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ ബാങ്കിംഗ് തൊഴിലാളി സംഘടനകളേയും വിവിധ ട്രേഡ് യൂണിയനകളേയും പ്രതിനിധീകരിച്ച് നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ഡി.ബി.ഇ.എഫ് ജില്ലാ കമ്മിറ്റി മെമ്പർ ബിനിൽകുമാർ,ബെഫി ജില്ലാ ജോയിന്റ് സെകട്ടറി അജി ജോർജ് എന്നിവർ സംസാരിച്ചു.