ഇലഞ്ഞി: കൂര് സാംസ്‌കാരിക കേന്ദ്രവും മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പുമായി ചേർന്ന് ഇലഞ്ഞി കൂരുപള്ളിയുടെ പാരിഷ് ഹാളിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോളി അബ്രഹാം, മാജി സന്തോഷ്, കൂര് സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ജോസ്സി കൈതക്കോട്ടിൽ, സെക്രട്ടറി ജോർജ്.എം.ജെ, തുടങ്ങിയവർ സംസാരിച്ചു.