തൃപ്പുണിത്തുറ: 5-ാമത് ശില്പകലാ ക്യാമ്പ് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ ആരംഭിച്ചു. തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിന്റെ മൂന്ന് പതിറ്റാണ്ടു മുൻപുള്ള ബാച്ചിലെ സഹപാഠികളായ ശിവദാസ് എടക്കട്ടുവയൽ, സജി ശാസ്ത്രി, സുഗതൻ പനങ്ങാട്, രാജേന്ദ്രൻ തെക്കൻ പറവൂർ, അനിൽ തൊടുപുഴ, സിദ്ധാർത്ഥ് ഉദയംപേരൂർ, ജിനചന്ദ്രൻ നായരമ്പലം, സജി തെക്കൻ പറവൂർ അടങ്ങുന്ന എട്ട് ശിൽപ്പികൾ ഒത്തുചേർന്ന ക്യാമ്പ് ലളിതകല അക്കാദമി മുൻ ചെയർമാൻ സത്യപാൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അംഗങ്ങളുടെ ഗുരുനാഥൻ ശിൽപ്പിയും ചിത്രകാരനുമായ എം.എൽ. രമേഷ് പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ ബിനുരാജ് കലാപീഠം, ചിത്രകാരൻ എവറസ്റ്റ് രാജ്, ബീന, ഡി. ജിനുരാജ്, വാർഡ് മെമ്പർ ഗാഗ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.