മൂവാറ്റുപുഴ: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മൂന്നുകോടി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഉപയോഗശൂന്യമായ ശുദ്ധജല പൈപ്പുകൾ മാറ്റി സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. പൈപ്പുകൾ മാറ്റുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയിലെ ലത സ്റ്റാൻഡ് - കിഴക്കേക്കര പ്രദേശത്തെ പൈപ്പുകൾ മാറ്റാൻ 1കോടി 37 ലക്ഷം രൂപ അനുവദിച്ചു. ആരക്കുഴ പഞ്ചായത്തിൽ 4.29 ലക്ഷവും പോത്താനിക്കാട് പഞ്ചായത്തിന് 2 കോടി 3 ലക്ഷം രൂപയും അനുവദിച്ചു.