കൊച്ചി: ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 165.13 മീറ്ററിൽ എത്തിയതോടെയാണ് ഷട്ടറുകൾ അടച്ചത്. പരമാവധി സംഭരണശേഷിയുടെ 89.02 ശതമാനമാണിത്. 165.50 മീറ്ററിൽ ബ്ലൂ അലെർട്ടും 166ൽ ഓറഞ്ച് അലർട്ടും 166.50ൽ റെഡ് അലെർട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച ബ്ലൂ അലെർട്ട് പിൻവലിച്ചിരുന്നു. ചൊവ്വാഴ്ച മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്ററുകൾ വീതമാണ് തുറന്നത്.