മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പ് കല്ലൂർക്കാട് സെക്ഷന്റെ പരിധിയിൽ വരുന്ന കുമാരമംഗലം-കല്ലൂർക്കാട് റോഡും കല്ലൂർക്കാട് ജംഗ്ഷനും നീറമ്പുഴ-കലൂർ റോഡും ബഡ്ജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടന്നുവരുന്നു. റോഡിൽ കലുങ്ക് നിർമിക്കുന്നതിനായി വേങ്ങച്ചുവട് - കല്ലൂർക്കാട്, പത്തകുത്തി - കല്ലൂർക്കാട് റോഡുകൾ സംഗമിക്കുന്ന ജംഗഷനിലൂടെയുള്ള ഗതാഗതത്തിന് ഇന്നുമുതൽ ഒരാഴ്ചത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കല്ലൂർക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.