കൊച്ചി: മഹാരാജാസ് കേളേജിൽ 2021-22 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 26ന് രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കേളേജിൽ ഹാജരക്കണം.കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in