മട്ടാഞ്ചേരി: രാജ്യരക്ഷാ വകുപ്പിലെ സിവിലിയൻ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശം നിരോധിച്ച തൊഴിലാളിവിരുദ്ധ നിയമം പിൻവലിക്കണമെന്ന് മിലിട്ടറി എൻജിനീയറിംഗ് സർവീസസ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എം. ക്യഷ്ണൻനഗറിൽ (നേവൽബേസ്) നടന്ന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ശശികുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി. സതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ഒ.സി. ജോയി, വി.ടി. തോമസ്, കെ.എം.വി ചന്ദ്രൻ, ടി.കെ. സജീവൻ, ജോസി കെ. ചിറപ്പുറം, കെ.ഡി. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ഒ. വിൽസൺ (പ്രസിഡന്റ്), പി.സി. സതീഷ് (ജനറൽ സെക്രട്ടറി), ശ്രീദേവൻ (ട്രഷറർ) എന്നിവരടങ്ങുന്ന 19 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. രാജ്യരക്ഷാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, അർഹതയുള്ള മുഴുവൻ പേർക്കും പ്രമോഷൻ നൽക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.