pk-unni

ആലുവ: പൂച്ച ചാടിയ കിണർ ശുചീകരിക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തായിക്കാട്ടുകര കുന്നത്തേരി പുളിമൂട്ടിൽ വീട്ടിൽ പി.കെ. ഉണ്ണിയാണ് (67) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ തായിക്കാട്ടുകര സ്വദേശി സലീമിന്റെ വീട് ശുചീകരിക്കുമ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്നയാൾ കിണറിലിറങ്ങി ഉണ്ണിയെ കരയിലെത്തിച്ച ശേഷം ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയ്ക്കും ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുംശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: കൗസല്യ. മക്കൾ: രാജേഷ്, രാകേഷ്, രേഷ്മ. മരുമക്കൾ: രാജേഷ്, നിമ.