onjithode
കടുങ്ങല്ലൂർ ഓഞ്ഞിത്തോട് സർവ്വെയ്ക്കിടെ പായലിൽ കുടുങ്ങിയ സംഘം

ആലുവ: ഓഞ്ഞിത്തോട് പുനരുദ്ധാരണത്തിന് മുന്നോടിയായി നടക്കുന്ന സർവ്വെ സംഘത്തെ തടസപ്പെടുത്തി പുല്ലും ചെളിയും പായലും. ഇന്നലെ കീരപ്പിള്ളി മതിരത്തു പാടം മേഖലയിലാണ് തോണിയിൽ സഞ്ചരിച്ച് അളവെടുക്കാനുള്ള ശ്രമം പായൽ കാരണം മുടങ്ങി. മതിരത്തുപാടം മുതൽ പടിഞ്ഞാറോട്ടു ഓഞ്ഞിത്തോട് പാലം വരെ പുല്ലും ചെളിയും നിറഞ്ഞു കിടക്കുകയാണ്.

പ്രളയ ഭീഷണി വീണ്ടുമുണ്ടായപ്പോൾ ഈ മേഖല ശുചീകരിക്കാൻ പഞ്ചായത്തിനോട് ഒരാഴ്ച മുമ്പ് ആവശ്യപെട്ടെങ്കിലും നടന്നില്ല. ഡാം തുറന്നിട്ടും വെള്ളം കേറിയതുമില്ല. ഇതോടെയാണ് തോണിയിൽ സഞ്ചരിച്ച് അളവെടുക്കാനുള്ള ശ്രമം തടസപ്പെട്ടത്. തൊഴിലാളികൾ ഓഞ്ഞിപ്പുഴയിലെ പായലും ചെളിയും ഇടയ്ക്കിടക്ക് നീക്കിയാണ് വഞ്ചി മുന്നോട്ടേക്ക് എടുത്തത്. രണ്ടാം ഘട്ട സർവ്വെ തുടരുകയാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം നടക്കുന്ന സർവ്വെയിൽ ഇതുവരെ രണ്ടേക്കറോളം സ്ഥലം കൈയ്യേറിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.