vhm
എം.ജി യൂണിവേഴ്സിറ്റി ബാച്ച്ലർ ഒഫ് തെറാപിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സിംന ജലാലിന് വെങ്ങോല മണ്ഡലം ബൂത്ത് കമ്മിറ്റിയുടെ ഉപഹാരം വി.എച്ച്.മുഹമ്മദ് നൽകുന്നു

പെരുമ്പാവൂർ: എം.ജി യൂണിവേഴ്സിറ്റി ബാച്ച്ലർ ഒഫ് തെറാപിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെങ്ങോല മുൻ പഞ്ചായത്ത് അംഗമായ കെ.പി.അബ്ദുൽ ജലാലിന്റെയും റഹ്‌മ ജലാലിന്റെയും മകൾ സിംന ജലാലിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെങ്ങോല മണ്ഡലം 117-ാം ബൂത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് നൽകി. ബൂത്ത് പ്രസിഡന്റ് സിദ്ധീഖ് പുളിയാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.പി. ജോർജ്, വാർഡ് അംഗം ഷിഹാബ് പള്ളിക്കൽ, അൻസാർ വഫാ, സാലിഹ് വെങ്ങോല എന്നിവർ പങ്കെടുത്തു.