കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് ദേശീയപാതയോരത്ത് സ്കൂളുകൾക്കും ദേവാലയങ്ങൾക്കും സമീപത്ത് നിയമവിരുദ്ധമായി തുടങ്ങിയ ബിവറേജസ് ഒൗട്ട്ലെറ്റ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൂട്ടി. സെന്റ് റീത്താസ് ഹൈസ്കൂൾ, ക്രൈസ്റ്റ് ദി കിംഗ് കോൺവെന്റ് സ്കൂൾ, സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി, കപ്പൂച്ചിയൻ ആശ്രമം, ഗവ.എൽ.പി സ്കൂൾ എന്നിവയ്ക്കു സമീപമാണ് ഒൗട്ട്ലെറ്റ് തുടങ്ങിയത്. ഇതിനെതിരെ അഞ്ചുമുറി സ്വദേശിയും ജനകീയ അന്വേഷണസമിതി കൺവീനറും കേരള മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ സെക്രട്ടറിയുമായ ടി.എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ഇതുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.