കൊച്ചി: ഐ.എൻ.ടി.യു.സി ഓഫീസിൽ കൂടിയ എറണാകുളം നിയോജകമണ്ഡലം പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. രമേശൻ, ബാബുസാനി, ഷുഹൈബ് അസീസ്, കെ.വി. അരുൺ കുമാർ, ഡേവിഡ് പറമ്പിത്തറ, വി.കെ. ചന്ദ്രൻ, ശിവശങ്കരൻ, എം. ബാലചന്ദ്രൻ, ഓമന ജോസഫ്, ജെസി ജോസഫ്, കെ.ജി. ബിജു, ബി.ജെ. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.