തൃക്കാക്കര: കൊവിഡ് പശ്ചാത്തലത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാനസികാരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും മന:ശാസ്ത്ര വിഭാഗവും എസ്.ജി.ടി.ബി ഖാൽസാ കോളേജ്, യൂണിവേഴ്സിറ്റി ഒഫ് ഡൽഹിയും സംയുക്തമായി വിദഗ്ദ്ധർ നേതൃത്വം നൽകുന്ന വെബിനാർ സംഘടിപ്പിക്കുന്നു. 26 മുതൽ നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന വെബിനാറിൽ ഒക്ടോബർ 25 ഉച്ചയ്ക്ക് രണ്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ ആയിരിക്കും വെബിനാർ. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഇമെയിൽ benyne@rajagiri.edu , ഫോൺ: 8590593218.