ആലുവ: സേവന വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ മാർക്കറ്റിലെ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി. തൊഴിലാളികളെ സമ്പൂർണ സമരത്തിലേക്ക് തള്ളിവിടരുതെന്ന് ആലുവ മേഖല ജനറൽ വർക്കേഴ്‌സ് അസേസിയേഷൻ പ്രസിഡന്റ് എം.ടി. ജേക്കബ് പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് പി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസി പി. ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. തോട്ടക്കാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ, യൂണിയൻ നേതാക്കളായ പി.സി. പ്രദീപ്, പി.എം. സലിം തുടങ്ങിയവർ പ്രസംഗിച്ചു.