ആലുവ: പ്രകൃതിക്ഷോഭത്തിൽ നാശംനേരിട്ട വ്യാപാര സ്ഥാപനങ്ങൾക്കും കർഷകർക്കും നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വ്യാപാരികൾക്ക് സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.1000 കോടി രൂപയ്ക്ക് മുകളിൽ മുതൽമുടക്ക് നഷ്ടമാണ് വ്യാപാരികൾക്ക് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്.