കളമശേരി: സി.പി.ഐ.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഡിസംബറിൽ കളമശേരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കളമശേരി ഏരിയാ സമ്മേളനം കുറ്റിക്കാട്ടുകര സെന്റ് തോമസ് പാരിഷ് ഹാളിൽ തയ്യാറാക്കിയ പി. എസ് .ഗംഗാധരൻ നഗറിൽ ഇന്ന് രാവിലെ തുടങ്ങും. 10 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ പി .രാജീവ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി .എൻ .മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം കെ .ചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറിയറ്റംഗം കെ. ജെ. ജേക്കബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. എൻ .ഗോപിനാഥ്, സി. കെ .പരീത് തുടങ്ങിയവർ പങ്കെടുക്കും.