കൊച്ചി: ജില്ലയിൽ മറ്റ് പാർട്ടികളിൽ നിന്ന് ആയിരത്തിലേറെ പേർ കോൺഗ്രസിൽ ചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച ജനപ്രതിനിധികളും കോൺഗ്രസിൽ ചേരും.

നാളെ രാവിലെ 10.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. കെ.പി.സി.സി ഭാരവാഹികൾ പങ്കെടുക്കും.