കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് പി.യു. ജോസിന്റെ സ്മരണാർത്ഥം ആരംഭിക്കുന്ന പി.യു. ജോസ് മെമ്മോറിയൽ കെ.എം.സി.സി സെന്റർ ഫോർ ബിസിനസ് ആൻഡ് ഹ്യുമാനിറ്റീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മറൈൻഡ്രൈവിലെ അലയൻസ് റെസിഡൻസിയിലുള്ള കെ.എം.സി.സി കോൺഫറൻസ് ഹാളിലാണ് ചടങ്ങ്. ആനുകാലിക വിഷയങ്ങളിൽ വിദഗ്ദ്ധ വ്യക്തികളെ പങ്കെടുപ്പിച്ച് സെമിനാറുകൾ, ടാക്‌സ് സംബന്ധമായ സംശയങ്ങൾ തീർക്കുന്നതിന് ക്ലാസുകൾ, അംഗങ്ങളുടെ കുട്ടികൾക്ക് വ്യക്തിവികാസ ക്ലാസുകൾ തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് സെന്റർ പ്രവർത്തനമാരംഭിക്കുകയെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.