ആലുവ: നിയമസഭ മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കുള്ള സാനിറ്റൈസർ വിദ്യാഭാരതി ഇൻസ്റ്റിറ്റ്യൂട്ട് സംഭാവന ചെയ്തു. ആലുവ എസ്.പി.ഡബ്ള ്യു.എച്ച്.എസിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വി.ബി. ഗ്രൂപ്പ് ചീഫ് രക്ഷാധികാരി എൻ.എ. മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷെഫീഖ്, ഷീലജോസ്, റൂബി ജിജിലീന ജയൻ, സികെ ജലീൽ, മായീൻകുട്ടി എന്നിവർ പങ്കെടുത്തു.