മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്ത് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബെസി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വില്ലേജ് സെക്രട്ടറി സി.എം.ഷുക്കൂർ, വില്ലേജ് പ്രസിഡന്റ് സുഹറ മുഹമ്മദ്, ഷൈനി മണി എന്നിവർ സംസാരിച്ചു.