religian
ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷം ഇഷ്‌ഖേ റസൂൽ സമാപന സമ്മേളനത്തിൽ ദക്ഷിണ കേരള ജംഇയത്തുൽ ഉലമ ജില്ലാ സെക്രട്ടറി എം.പി.അബൂബക്കർ മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല കമ്മിറ്റിയുടെ നബിദിനാഘോഷം ഇഷ്‌ഖേ റസൂൽ 2021 സമാപിച്ചു. സമാപന സമ്മേളനം ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ക്ഷേമനിധി കൺവീനർ പി.എം.സിദ്ധീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജൗഹർ ബദരി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയത്തുൽ ഉലമ ജില്ലാ സെക്രട്ടറി എം.പി.അബൂബക്കർ മൗലവി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പി.എം.ബഷീർ ബാഖവി, മദ്രസ മാനേജ്‌മെന്റ് പ്രതിനിധികളായ എം.എം.കാസിം, പി.എ.അലിയാർ ഹാജി എന്നിവർ സംസാരിച്ചു.