razik
എ.എ. അബ്ദുൽ റാസിക്ക്

ആലുവ: കേരള സ്റ്റേറ്റ്‌ ചെസ് ബോക്‌സിംഗ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ചെസ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ (60 കിലോഗ്രാം) ആലുവ അശോകപുരം സ്വദേശി എ.എ. അബ്ദുൽ റാസിക്ക് ചാമ്പ്യനായി. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിന് അബ്ദുൽ റാസിക്ക് യോഗ്യതനേടി. തിരുവന്തപുരം മെഡിക്കൽ കോളേജിൽ നാലാംവർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. സ്കൂൾ പഠനകാലത്ത് സി.ബി.എസ്.ഇ ദേശിയ നീന്തൽതാരമായിരുന്നു. കെ.എസ്.ഇ.ബി ഓവർസിയർ അബ്ദുൾ ലത്തീഫിന്റെയും ജുവെെരിയയുടേയും മകനാണ്.