മൂവാറ്റുപുഴ:സ്കൂൾ ആരംഭിക്കുന്നതിന് മുന്നോടിയായി പണ്ടപ്പിള്ളി ഗവ.യു.പി സ്കൂളും പരിസരവും സി.പി.എം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂചീകരിച്ചു. ഏരിയാ കമ്മിറ്റിയംഗം സാബു ജോസഫ് ചാലിൽ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്ക്കരൻ, പഞ്ചായത്ത് മെമ്പർ സിബി കുര്യാാക്കോ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ, കെ എസ് ശ്രീക്കുട്ടൻ ,സജി ഏലിയാസ്, ഷിനോബി ശ്രീധരൻ പി. എം. അഖിൽ, പുഷ്പലത, ബ്രാഞ്ച് സെക്രട്ടറിമാരും, പാർട്ടി അംഗങ്ങളും പങ്കെടുത്തു.