കൊച്ചി: കോർപ്പറേഷന്റെ പുതിയകെട്ടിടം നഗരത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും നിശ്ചിതസമയത്ത് തന്നെ അത് പൂർത്തിയാക്കുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. വിജിലൻസ് ഉൾപ്പെടെ ഏത് അന്വേഷണവും നേരിടാൻ ഒരുക്കമാണ്. യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യപ്രകാരം സെൻട്രലൈസ്ഡ് എ.സി കെട്ടിടത്തിൽ വേണ്ടെന്ന് വച്ചു. നിർമ്മാണത്തുക കൂടാൻ പാടില്ലെന്ന് കരാർ കമ്പനിയായ ബ്ലൂബോക്‌സിനോട് പറഞ്ഞിട്ടുണ്ട്. നിർമ്മാണം വേഗത്തിൽ തീർക്കാനാണ് പണി വിജഭിച്ച് നൽകിയത്. കെട്ടിടത്തിൽ ആൾട്ടറേഷൻ പണിക്കുമുമ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സിന്റെ വിദഗ്ദ്ധാഭിപ്രായം തേടിയിരുന്നു. മൊത്തം നിർമ്മാണ തുകയുടെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കമ്മിഷൻ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.