1

പള്ളുരുത്തി: വെങ്കിടാചലപതി സ്ട്രീറ്റിൽ അറക്കൽ വീട്ടിൽ അഡ്വ. എ.പി. ഉണ്ണിക്കൃഷ്ണൻ (74) നിര്യാതനായി. കൊച്ചി കോടതിയിൽ അഭിഭാഷകനായിരുന്നു. കെ.എസ്.യു രൂപീകരണകാലത്ത് കൊച്ചി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ചു. നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചു. എ.കെ. ആന്റണി, വയലാർ രവി എന്നിവർക്കൊപ്പം എറണാകുളം കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം നടത്തി. ഭാര്യ: വത്സല (റിട്ട. കൊച്ചി പോർട്ട് ട്രസ്റ്റ് ) മക്കൾ: അഡ്വ. അനുപമ, ദേവിപ്രിയ. മരുമകൻ: സുരിത്ത് സുരേന്ദ്രൻ. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.