കോതമംഗലം: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി കരിപ്പേലി എൽദോസിന്റ ബൈക്കിനുമുന്നിൽ പുലിചാടി. കഴിഞ്ഞദിവസം പുലിയെക്കണ്ട സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ അപ്പുറത്തുള്ള കണ്ണക്കടകൂനാനി പടിയിലാണ് രാത്രി ഒമ്പതരയോടെ പുലിയെ കണ്ടത്. അനിഷ്ടസംഭവങ്ങളൊന്നുമില്ല.