കൊച്ചി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘം (എ.ബി.ആർ.എസ്.എം) പ്രതിനിധികൾ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ചെയർമാൻ പ്രൊഫസർ ഡി.പി. സിംഗുമായി കൂടിക്കാഴ്ച നടത്തി. യു.ജി.സി റെഗുലേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി പരിഹരിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അനുഭാവപൂർണ്ണനടപടികൾ സ്വീകരിക്കുമെന്ന് യു.ജി.സി ചെയർമാൻ ഉറപ്പു നല്കിയതായി എ.ബി.ആർ.എസ്.എം അദ്ധ്യക്ഷൻ പ്രൊ.ജെ.പി.സിംഗാൾ അറിയിച്ചു.