കൊച്ചി: മഹാരാജാസ് കോളേജിലെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. പ്രിൻസിപ്പൽ മാത്യു ജോർജും സൂപ്രണ്ട് കെ.എസ്. ജഗദീപനും നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയതായി കമ്മീഷൻ കണ്ടെത്തിയെന്നാണ് സൂചന.
അന്വേഷണകമ്മീഷൻ ചുമതലയുണ്ടായിരുന്ന കോളേജ് വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എം ജ്യോതിലാലാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഒക്ടോബർ പത്തിനാണ് മഹാരാജാസ് കോളേജിലെ മരം ലേലംചെയ്യാതെ കടത്താൻ ശ്രമിച്ചത്. മരംകടത്തൽ പ്രിൻസിപ്പലിന്റെ അറിവോടെയാണെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥികൾ.