അങ്കമാലി: ഗ്രാമപഞ്ചായത്ത് വനിതാ ജനപ്രതിനിധികൾക്കായി കില പരിശീലനം നൽകുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് 25, 26, 27 തീയതികളിൽ രാവിലെ 11 മുതൽ 1.30 വരെയാണ് പരിശീലനം. ഗ്രാമപഞ്ചായത്ത് ഹാളിൽ ഓൺലൈനിലാണ് പരിശീലനം. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് സംഘാടക ചുമതല. ജനപ്രതിനിധികൾ പങ്കെടുക്കണമെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർ പി.കെ.വർഗീസ് അറിയിച്ചു.