തൃപ്പൂണിത്തുറ: കുരീക്കാട് സെന്റ്ജൂഡ് ദേവാലയത്തിലെ വിശുദ്ധ യൂദാസ്ലീഹ തിരുനാൾ 25ന് വൈകിട്ട് 5ന് തുടക്കമാകും.കൊടിയേറ്റും പ്രസുദേന്തി വാഴ്ചയോടെ ഫാ. നെൽസൺ ജോബിന്റെ നേതൃത്വത്തിൽ തിരുനാൾ കുർബാന. 26ന് ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ ദിവ്യബലി അർപ്പിക്കും. 27ന് വൈകിട്ട് 5ന് ഫാ. പയസിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്ന് ഫാ. ബോബി ജോസ് കട്ടിക്കാട്ട് വചനപ്രഘോഷണം നടക്കും. സമാപന ദിനമായ 28 ന് രാവിലെ 10ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ആഘോഷ തിരുനാൾ കുർബാന അർപ്പിക്കും. ഫാ. മരിയദാസ് വചനപ്രഘോഷണം നടത്തും. തുടർന്ന് വൈകിട്ട് 3ന് ഫാ. ഇഗ്ഷ്യേസും 6 ന് ഫാ. സെബാസ്റ്റ്യൻ അടിച്ചിറയിലും നയിക്കുന്ന ദിവ്യബലിയോടെ തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. ആന്റണി മുള്ളൂർ അറിയിച്ചു.