touth
യൂത്ത് കോൺഗ്രസ് പ്രതിഷേധജ്വാല സംസ്ഥാന സെക്രട്ടറി ജംഷാദ് ജിന്നാസ് ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: പുതുക്കി പണിത കിഴക്കമ്പലം ബസ് സ്‌റ്റാൻഡിന്റെ ഉദ്ഘാടനം നടത്താതതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി. നിലവിലുണ്ടായിരുന്ന സ്റ്റാൻഡാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അശാസ്ത്രീയമായി പുതുക്കി പണിതെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. രണ്ട് വർഷമായി തുടങ്ങിയ പണി നാളിതുവരെ പൂർത്തീകരിച്ചിട്ടില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിലനിന്നിരുന്ന കിഴക്കമ്പലം ബസ് സ്റ്റാൻഡും കാത്തിരുപ്പു കേന്ദ്രവുമാണ് ഇത്തരത്തിൽ അനധികൃതമായ് പൊളിച്ചു മാറ്റിയതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപണം.സംസ്ഥാന ജനറൽ സെക്രട്ടറി ജിംഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് വിൻ പോൾ അദ്ധ്യക്ഷനായി. പി.എച്ച്. അനൂപ്, എം പി രാജൻ, ഏലിയാസ് കാരിപ്ര, ബാബു സെയ്താലി, ടോണി വർഗീസ്, അജാസ്, എവിൻ, ജോമോൻ തുടങ്ങിയവർ സംസാരിച്ചു.