കോലഞ്ചേരി: ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായി പൂതൃക്ക കൃഷിഭവന്റെ നേതൃത്വത്തിൽ പ്രകൃതി കൃഷിയിൽ അംഗങ്ങളായ കർഷകർക്കായി പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. കർഷകയായ ഉഷ കുന്നത്തിന്റെ കൃഷിയിടത്തിൽ നടത്തിയ ക്ലാസിൽ പൂതൃക്ക പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കർഷകർ പങ്കെടുത്തു. കോട്ടുവള്ളി കൃഷി ഭവൻ അസിസ്റ്റന്റ് ഷിനു കർഷകരെ പരീശീലിപ്പിച്ചു. ജൈവ പ്രകൃതി കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനും രാസവളപ്രയോഗങ്ങൾ മൂലം ജൈവമൂല്യം നശിച്ച് പോയ മണ്ണിനെ വർഷങ്ങളുടെ പ്രയത്‌നത്തിലൂടെ തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി നടപ്പാക്കി വരുന്നത്. കൃഷി ഡപ്യൂട്ടി ഡയറക്ടർ അനിതാ കുമാരി, കൃഷി ഓഫീസർ ജോമിലി ജോസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ യു. അനിൽ കുമാർ,സജിത്ത് ദാസ്,ബ്ലോക്ക് ടെക്‌നോളജി മാനേജർ ബിബിൻ വർഗീസ്, അസിസ്റ്റന്റ് ടെക്‌നോളജി മാനേജർ ബിന്ദ്യ ടി. നായർ തുടങ്ങിയവർ സംസാരിച്ചു.