gopi
സി.പി.ഐ.എം അങ്കമാലി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: സി.പി.എം അങ്കമാലി ഏരിയാസമ്മേളനം സി.എസ്.എ ഹാളിൽ തുടങ്ങി. കെ. കുട്ടപ്പൻ അദ്ധ്യക്ഷനായി, പി.എൻ. ചെല്ലപ്പൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിഅംഗം ഗോപി കോട്ടമുറിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മയിൽ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഏരിയാ സെക്രട്ടറി കെ.കെ. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിഅംഗം പി.ജെ. വർഗീസ്, ജീമോൻ കുര്യൻ, പി.വി. ടോമി എന്നിവർ പ്രസംഗിച്ചു.