കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്തിന് പണം നൽകിയത് ഇടതു സഹയാത്രികനും കൊടുവള്ളി നഗരസഭാംഗവുമായ കാരാട്ട് ഫൈസലാണെന്ന് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്ത് മൊഴി നൽകിയെന്ന് കസ്റ്റംസിന്റെ കുറ്റപത്രത്തിൽ പറയുന്നു. സരിത്തിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് 2020 ഒക്ടോബറിൽ ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. മിനി കൂപ്പർ വിവാദത്തിലൂടെ പത്രങ്ങളിലും ടി.വി ചാനലുകളിലും കണ്ടിട്ടുള്ളതല്ലാതെ ഫൈസലിനെ അറിയില്ലെന്നാണ് മറ്റു പ്രതികളായ സന്ദീപും കെ.ടി. റമീസും മുഹമ്മദ് ഷാഫിയും മൊഴി നൽകിയത്. കാരാട്ട് ഫൈസൽ 'ഒരു ബിഗ് ഷോട്ടാ"ണെന്ന് റമീസ് പറഞ്ഞെന്നും സ്വർണക്കടത്തിൽ ഇയാൾക്ക് പങ്കില്ലെന്നുമാണ് സന്ദീപിന്റെ മൊഴി. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ ജനജാഗ്രതായാത്രയിൽ ഫൈസലിന്റെ മിനി കൂപ്പർ കാർ ഉപയോഗിച്ചത് വിവാദമായിരുന്നു.
സരിത്തിന്റെ മൊഴി
തിരുവനന്തപുരം ബിഗ് ബസാറിൽ ജോലി ചെയ്തപ്പോൾ മുതൽ സന്ദീപുമായി പരിചയമുണ്ട്. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴും സൗഹൃദം തുടർന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കുള്ള പലചരക്കു സാധനങ്ങൾ വരെ ദുബായിൽ നിന്ന് കൊണ്ടുവരികയാണെന്നും കസ്റ്റംസ് പരിശോധിക്കില്ലെന്നും സന്ദീപിനോടു പറഞ്ഞു. അങ്ങനെയെങ്കിൽ സ്വർണമുൾപ്പെടെ വിലയേറിയ സാധനങ്ങൾ കൊണ്ടുവരാമല്ലോയെന്ന് സന്ദീപ് ചോദിച്ചു. പിന്നീട് സ്വപ്നയെയും ഇതിലു ദുബായിലുള്ള എറണാകുളം സ്വദേശി ഫൈസൽ ഫരീദ്, കാരാട്ട് ഫൈസൽ, റമീസ് എന്നിവരാണ് ഫണ്ടു നൽകിയത്. ഇവരെക്കുറിച്ചും സന്ദീപിനാണ് അറിയാവുന്നത്. റമീസിനെ സന്ദീപിനൊപ്പം പലതവണ കണ്ടിട്ടുണ്ട്. ഫൈസലിനെ കണ്ടിട്ടില്ല.