കൊച്ചി: സിനിമാ തിയേറ്ററുകൾ നാളെ തുറക്കാനിരിക്കെ, കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണമെന്ന് ഇന്നലെ ചേർന്ന ഫിലിം എക്‌സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള (ഫുവോക്ക്) ജനറൽ ബോഡി യോഗം സർക്കാരിനോടഭ്യർത്ഥിച്ചു.
ഒ.ടി.ടി റിലീസിലെ ആശങ്കകൾ താരങ്ങളും നിർമ്മാതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിന്റെ 'മരക്കാർ" തിയേറ്ററുകളിൽ റിലീസ് ചെയ്യും. കൂടുതൽ മലയാളം സിനിമകൾക്കായി ചർച്ച നടത്തും. റിലീസിനായി നിർമ്മാതാക്കൾ പ്രത്യേകം ചാർട്ട് തയ്യാറാക്കും.
വാർത്താസമ്മേളനത്തിൽ ഫുവോക് പ്രസിഡന്റ് കെ. വിജയകുമാർ, സെക്രട്ടറി സന്തോഷ് ജേക്കബ്, വൈസ് പ്രസിഡന്റ് സോണി തോമസ്, ട്രഷറർ സാജു ജോണി എന്നിവർ പങ്കെടുത്തു.
ദീപാവലി ചിത്രങ്ങൾ അടുത്തയാഴ്ച മുതൽ
ബുധനാഴ്ച ജെയിംസ് ബോണ്ട് സിനിമ നോ ടൈം ടു ഡൈ, വെനം എന്നീ ഇംഗ്ലീഷ് ചിത്രങ്ങളെത്തും
വ്യാഴാഴ്ച പൃഥ്വിരാജിന്റെ സ്റ്റാർ, ശിവ കാർത്തികേയന്റെ ഡോക്ടർ എന്നിവ റിലീസ് ചെയ്യും
അടുത്ത മാസം രജനികാന്തിന്റെ ആണ്ണാത്തെയും 12ന് കുറുപ്പുമെത്തും.
മൂന്നു ദിവസം, നാല് ഷോ വീതം
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നാലു ഷോ വീതം പ്രദർശനം. പ്രവേശനാനുമതി 50 ശതമാനം സീറ്റുകളിൽ. പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക്.