കൂത്താട്ടുകുളം: എറണാകുളം ജില്ലാ എക്സൈസ് വിമുക്തി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം എക്സൈസ് റേഞ്ച് ഓഫീസും കൂത്തട്ടുകുളം സെൻട്രൽ റെസിഡന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചു നടത്തിയ ലഹരി വിമുക്ത ബോധവത്കരണ സൈക്കിൾ റാലി എക്സൈസ് ഇൻസ്‌പെക്ടർ എസ്.മധു ഫ്ലാഗ് ഒാഫ് ചെയ്തു. റാലിയുടെ സമാപന യോഗത്തിൽ റെസിഡന്റ്‌സ് സെക്രട്ടറി പി.സി.മാർക്കോസ്, പ്രിസിഡന്റ് പി.പി.ജോണി, ജോയിന്റ് സെക്രട്ടറി ഷാജി പ്രസാദ്,വൈസ് പ്രിസിഡന്റ് സണ്ണി മണലോടി, ട്രെഷറർ കെ.എം.റോയ്,മേഖല സെക്രട്ടറി ബേബി ആലുങ്കൽ, മാർക്കോസ് ഉലഹന്നാൻ, യൂത്ത് വിംഗ് സെക്രട്ടറി ഷാരൂ ജോസഫ്,സണ്ണി നെടുവേലിൽ, ടാൽവർ, ബിജു കുറുപ്പംപറമ്പിൽ, സോമൻ.കെ.ആർ , റേഞ്ച് ഓഫീസ് സ്റ്റാഫ് എന്നിവർ സംബന്ധിച്ചു.