കോലഞ്ചേരി: രണ്ടു വൃക്കകളും തകരാറിലായ നിർദ്ധനനായ ഗൃഹനാഥൻ സുമനസുകളുടെ സഹായം തേടുന്നു. മഴുവന്നൂർ പഞ്ചായത്തിൽ ചെറുനെല്ലാട് കരയപ്പുറത്ത് രാജീവാണ്(46) ഗുരുതര രോഗബാധിതനായി എറണാകുളം മെഡിക്കൽട്രസ്റ്റിൽ ചികിത്സയിലുള്ളത്. ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചതോടെ ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സഹോദരി വൃക്ക നൽകാൻ തയ്യാറാണെങ്കിലും ചികിത്സക്കു വരുന്ന ഭീമമായ തുക കണ്ടെത്താൻ ഇവർക്കായിട്ടില്ല. കൂലിപ്പണിയെടുത്താണ്. രണ്ടു പെൺകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം മുന്നോട്ട് നീങ്ങിയിരുന്നത്. സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം അക്കൗണ്ട് നമ്പർ: 40426122531 എസ്.ബി.ഐ നെല്ലാട് ശാഖ, ഐ. എഫ്. എസ്. സി കോഡ് SBIN 0012876.