അങ്കമാലി: കാലടി പ്ളാന്റേഷൻ കല്ലാല എസ്റ്റേറ്റ് ആറാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം കാട്ടാനക്കൂട്ടം പാൽപ്പുര തകർത്തു. ത്രാസുൾപ്പെടെയുള്ള എല്ലാ സാമഗ്രികളും നശിപ്പിച്ചു. മേൽക്കൂര പൊളിച്ചു മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ആഴ്ചകൾക്ക് മുൻപാണ് കല്ലാല പതിനാലാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം ടാപ്പിംഗ് തൊഴിലാളികളുടെ നേരേ തിരിഞ്ഞത്. തലനാരിഴവ്യത്യായാസത്തിലാണ് തൊഴിലാളികൾ രക്ഷപെട്ടത്. പകൽ സമയങ്ങളിലും കാട്ടാനക്കൂട്ടം തോട്ടത്തിൽ വിഹരിക്കുകയാണ്. തൊഴിലാളി സംഘടനകൾ ഇതു സംബന്ധിച്ച് മാനേജ്മെന്റിൽ പരാതി നൽകിയിട്ടും നടപടിയില്ല. തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ സമരപരിപാടിയുമായി രംഗത്ത് ഇറങ്ങുമെന്ന് ഐ.എൻ.ടി.യു.സി യുണിയൻ നേതാവ് പി.ജെ.ജോയി മുന്നറിയിപ്പ് നൽകി.