മൂവാറ്റുപുഴ: എം.ജി സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് നേതാക്കളെ എസ്.എഫ്‌.ഐ പ്രവർത്തകർ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് പി.ബി.ശ്രീരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.