an-ramachandran
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ശുചീകരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളും പരിസരവും എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ അനിത് മുപ്പത്തടം, ശരത് തായിക്കാട്ടുകര, അഖിൽ ഇടച്ചിറ, പി. രാജീവ്, ഹരിലാൽ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൾ സീമ കനകാംബരൻ, അദ്ധ്യാപകൻ സി.എസ്. ദിലീപ്കുമാർ എന്നിവരും സംബന്ധിച്ചു.