kklm
അദ്ധ്യാപകൻ വി.എൻ.ഗോപകുമാർ കമണ്ഡലു മരം കായ്ച്ചതിനു സമീപം

കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ ഔഷധസസ്യ ഉദ്യാനത്തിൽ കമണ്ഡലു മരം കായ്ച്ചു . വളരെ അപൂർവ്വമായി കാണപ്പെടുന്ന കമണ്ഡലു പുരാതനകാലത്ത് മഹർഷിമാർ ജലപാനത്തിനായി ഉപയോഗിച്ചിരുന്നു. ഏകദേശം രണ്ട് കിലോ ഭാരമുള്ള കായാണ് ഉണ്ടായിരിക്കുന്നത്. രണ്ടേക്കറോളം വരുന്ന ഔഷധത്തോട്ടത്തിൽ അപൂർവ്വമായ അറുന്നൂറോളം ഔഷധ ഫലവൃക്ഷങ്ങളുണ്ട് .പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര രംഗത്തിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ ഈ ഔഷധ സസ്യോധ്യാനത്തെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി എബ്രഹാം ,പരിസ്ഥിതി ക്ലബ്ബിന്റം ചുമതലയുള്ള വി.എൻ.ഗോപകുമാർ , ബിജു മാത്യു എന്നീ അദ്ധ്യാപകരും അമ്പതോളം വിദ്യാർത്ഥികളും ചേർന്നാണ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.