gghss-paravur-bus
പറവൂർ ഗവ. ഗേൾസ് ഹൈസ്കൂളിന്റെ പുതിയ സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: പറവൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യാത്രസൗകര്യം വർദ്ധിപ്പിക്കാൻ എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പ്യത്ത്, അനു വട്ടത്തറ, കെ.ജെ. ഷൈൻ,പ്രിൻസിപ്പൽ ലി.എൽ. ലാലി, ഹെഡ്മിസ്ട്സ് വി.ആർ. ലൗലി, പി.ടി.എ പ്രസിഡന്റ് ഡൈനൂസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.