aswathi
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഒഓഫ് ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ സൗത്ത് അടുവാശേരി സ്വദേശിനി അശ്വതി അശോകിന് ആലുവ ശ്രീ നാരായണ ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകുന്നു

നെടുമ്പാശേരി: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽനിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ എസ്.എൻ.ഡി.പി യോഗം സൗത്ത് അടുവാശേരി ശാഖാംഗം പി.ആർ. അനീഷിന്റെ ഭാര്യ അശ്വതി അശോകിനെ ആലുവ ശ്രീ നാരായണക്ലബ് ആദരിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, കെ.കെ. മോഹനൻ, ആർ.കെ. ശിവൻ എന്നിവർ പങ്കെടുത്തു.