മൂവാറ്റുപുഴ: കുട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായങ്ങളുമായി എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം മൂവാറ്റുപുഴയിൽ നിന്നും പുറപ്പെട്ടു.ജില്ലയിൽ നിന്ന് പതിനാല് വാഹനങ്ങളിലായാണ് ഉൽപ്പന്നങ്ങളും അവശ്യ വസ്തുക്കളും ദുരിത കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എ.ഐ.വൈ. എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ. ആർ.റെനീഷ്, ജി.രാകേഷ് കെ.ബി നിസാർ, ബേസിൽ ജോൺ, പി.ബി.ശ്രീരാജ്, ആരിഫ് യൂസഫ്, ടി.എ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.