കളമശേരി: കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻനീയറിംഗ് (സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻനീയറിംഗ് (സ്‌പെഷ്യലൈസേഷൻ ഇൻ സോഫ്ട്‌വെയർ എൻനീയറിംഗ് ) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ബി.ടെക്ക് കമ്പ്യൂട്ടർ,ഐ.ടി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻനീയറിംഗ് ,എം.സി.എ, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ് ഉള്ളവർക്ക് മുൻഗണന.ഫോൺ: 0484 2862301. https://admissions.cusat.ac.in.