കൊച്ചി :എസ്.എൻ.ഡി.പി യോഗം 1391-ാം നമ്പർ ഫോർട്ടുകൊച്ചി ശാഖയിൽ ടി.വി. സാജൻ ചെയർമാനായും എ. ബി. ഗിരീഷ് കൺവീനറായും എ. എസ്. അർജുൻ ജോയിന്റ് കൺവീനറായും എ.വി.വിൽജി, വിഷ്ണു സതീശ് എന്നിവർ കമ്മിറ്റി അംഗങ്ങളുമായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. ശാഖയുടെ നിയന്ത്രണത്തിലുള്ള രണ്ടു ക്ഷേത്രങ്ങളുടെ നടത്തിപ്പും കമ്മിറ്റിക്കാണ്.
കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, വൈസ് പ്രസിഡന്റ് സി.പി. കിഷോർ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, കൗൺസിലർമാരായ ഇ.വി. സത്യൻ, ഷിജു ചിറ്റേപ്പള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നിലവിലുള്ള ഒമ്പത് കമ്മിറ്റി അംഗങ്ങളിൽനിന്നും ശാഖാ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർ രാജി സമർപ്പിച്ചതിനെത്തുടർന്ന് ശാഖാഭരണസമിതി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിടുകയായിരുന്നു.