കൊച്ചി: വിമുക്തഭടന്മാരുടെ മക്കളിൽ 2020 -21 അദ്ധ്യായനവർഷത്തിൽ പത്ത്/ പന്ത്രണ്ട് ക്ലാസുകളിൽ (എസ്.എസ്.എൽസി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/എ1 നേടി പാസായവർക്ക് സംസ്ഥാന സൈനികക്ഷേമവകുപ്പ് കാഷ് അവാർഡ് നൽകുന്നു. അർഹതയുള്ളവർ നവംബർ 3ന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04842422239.