mahila
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തുന്ന സാമ്പത്തിക സർവേയുടെ ജില്ലാതല ഉദ്ഘാടനം പറവൂരിൽ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാദാസ് നിർവഹിക്കുന്നു.

പറവൂർ: കൊവിഡ് വ്യാപനംമൂലം സ്ത്രീകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കാൻ സാമ്പത്തിക സർവേയുമായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ രംഗത്ത്. പറവൂർ നഗരസഭയിലും മുളന്തുരുത്തി, വാരപ്പെട്ടി പഞ്ചായത്തുകളിലെ ഒരു വാർഡിലെ വിവിധ മേഖലയിലുള്ള 25 സ്ത്രീകളിൽ നിന്നാണ് സർവേയിലൂടെ വിവരം ശേഖരിക്കുന്നത്. ഇതിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ടി.വി. അനിത, ഏരിയ സെക്രട്ടറി എം.ആർ. റീന, പ്രസിഡന്റ് അനിതാതമ്പി തുടങ്ങിയവർ പങ്കെടുത്തു.